
നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിൽ നിരവധി ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികൾ രംഗത്ത്. ലോസ് ഏഞ്ചലസിൽ മേയർ കാരൻ ബാസിനെ വീഴ്ത്താൻ സാധ്യത കാണുന്ന മലയാളി നിത്യാ രാമൻ മുതൽ നീളുന്ന നിരയാണത്.
ഏറ്റവും ഒടുവിൽ വെള്ളിയാഴ്ച്ച പുറത്തു വന്ന മൻഹാട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർവേ അനുസരിച്ചു രാമനു 38%-32% ലീഡുണ്ട്.
വിജയിച്ചാൽ യുഎസിന്റെ പടുകൂറ്റൻ നഗരത്തിൽ ആദ്യത്തെ ഇന്ത്യൻ വംശജയായ മേയറാവും രാമൻ. ഏറ്റവുമധികം വോട്ട് നേടുന്ന രണ്ടു പേർ മത്സരിക്കുന്ന ലോസ് ഏഞ്ചലസിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ബാസ് 34.3%, രാമൻ 29% എന്നിങ്ങനെ നേടിയാണ് സ്ഥാനാർഥികളായത്. റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ആരും യോഗ്യത നേടിയില്ല.
ചൊവാഴ്ച്ച ഇരുവരും അവസാന ഡിബേറ്റിൽ പങ്കെടുക്കും.
ഓസ്റ്റിനിൽ ഡെമോക്രാറ്റ് പൂജാ സേഥി ടെക്സസ് ഹൗസ് ഡിസ്‌ട്രിക്‌ട് 47ൽ റിപ്പബ്ലിക്കൻ ജെനിഫർ മുഷ്താളരെ നേരിടുന്നു. സേഥി പ്രൈമറിയിൽ 76% നേടിയിരുന്നു. ജയിച്ചാൽ ടെക്സസ് സഭയിലെ ആദ്യ ഹിന്ദു അംഗമാവും സേഥി.
ജോർജിയയിൽ ഡെമോക്രാറ്റ് ജ്യോതി സിംഗ് ഹൗസ് ഡിസ്‌ട്രിക്‌ട് 97ൽ മത്സരിക്കുന്നു. റിപ്പബ്ലിക്കൻ യാസിൻ മൊഗാസിയാണ് എതിരാളി. പ്രൈമറിയിൽ സിംഗ് 59.1% നേടിയിരുന്നു. വിജയിച്ചാൽ അദ്ദേഹം ജോർജിയയിലെ ആദ്യ സിഖ് ജനപ്രതിനിധിയാവും.
ന്യൂ യോർക്ക് അറ്റോണി ജനറൽ സ്ഥാനത്തേക്ക് ശക്തയായ ലെറ്റീഷ്യ ജെയിംസിനെതിരെ മത്സരിക്കുന്ന സരിത കോമട്ടിറെഡ്‌ഡി റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ്. ന്യൂ യോർക്കിൽ ആദ്യമായാണ് സംസ്ഥാനതലത്തിലുള്ള സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ മത്സരിക്കുന്നത്.
പ്രസിഡന്റ് ട്രംപ് അവർക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 11-17നു നടത്തിയ സിയന്ന പോളിംഗിൽ ജെയിംസിനു 52% ലഭിച്ചപ്പോൾ സരിതയ്ക്കു കിട്ടിയത് 39% ആണ്. ഓഗസ്റ്റിൽ ജെയിംസിനു 18% ലീഡ് ഉണ്ടായിരുന്നത് പക്ഷെ അവർക്കു കുറയ്ക്കാൻ കഴിഞ്ഞു.
മെരിലാൻഡിൽ ഡെമോക്രാറ്റ് അമർ മുകുന്ദ സ്റ്റേറ്റ് സെനറ്റിലേക്കു എത്തുമെന്ന സ്ഥിതിയാണ്. പ്രൈമറിയിൽ സെനറ്റ് മജോറിറ്റി ലീഡർ നാൻസി കിങ്ങിനെയാണ് മുകുന്ദ 48.6%--36.1% വോട്ടിനു തോൽപ്പിച്ചത്.
മെരിലാൻഡിൽ തന്നെ ഹൈദരാബാദിൽ ജനിച്ചു വളർന്ന ലെഫ് ഗവർണർ അരുണ മില്ലർ രണ്ടാം മത്സരത്തിലാണ്.
Many Indian Americans in Nov 3 election