Image

റിയാദ് എയർപോർട്ടിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ യുഎസ് പൗരൻ ഉൾപ്പെടെ 12 പേർ മരിച്ചു; യുദ്ധത്തിൽ ചേരാൻ ആലോചിക്കുന്നുവെന്നു ട്രംപ് (പിപിഎം)

Published on 11 October, 2026
റിയാദ് എയർപോർട്ടിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ യുഎസ് പൗരൻ ഉൾപ്പെടെ 12 പേർ മരിച്ചു; യുദ്ധത്തിൽ ചേരാൻ ആലോചിക്കുന്നുവെന്നു ട്രംപ് (പിപിഎം)

യെമെനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി പോരാളികൾ സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്കു പരുക്ക് പറ്റുകയും ചെയ്തെന്നു സൗദി അധികൃതർ ഞായറാഴ്ച്ച രാവിലെ സ്ഥിരീകരിച്ചു.

മരിച്ചവരിൽ നാലു സൗദികളും ഒരു യുഎസ് പൗരനുമുണ്ട്. യുഎസ് പൗരന്റെ മരണം സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ സ്ഥിരീകരിച്ചു.

സൗദിയും ഹൂത്തികളും തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും രൂക്ഷമായ ശേഷം നടന്ന ഏറ്റവും വിപുലമായ ആക്രമണമായിരുന്നു ഇത്. 
  
റിയാദ് വിമാനത്താവളം അടച്ചു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംസാരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അറിയിച്ചു.  മക്കാ സൈനിക സഖ്യ കരാർ അനുസരിച്ചു സൗദിയുടെ സഹായത്തിന് എത്തേണ്ട പാക്ക്, തുർക്കി സേനകളെ സൗദി വിളിച്ചിട്ടുണ്ട്.  ശക്തമായ തിരിച്ചടി നൽകുമെന്നു സൗദി സഖ്യം താക്കീതു നൽകി.

അന്താരാഷ്ട്ര നഗരമായി വികസിപ്പിക്കാൻ കിരീടാവകാശി ശ്രമിക്കുന്ന റിയാദിൽ ഈയാഴ്ച്ച ആരംഭിക്കുന്ന പല രാജ്യാന്തര സമ്മേളനങ്ങളും ഇതോടെ അവതാളത്തിലായി.

സുന്നി മുസ്ലിം യെമെൻറെ വടക്കൻ മേഖല കൈയ്യടക്കി വച്ചിട്ടുള്ള ഷിയാ പോരാളികളായ ഹൂത്തികൾക്കു നേരെ സൗദി യുദ്ധവിമാനങ്ങൾ കുറെ ദിവസങ്ങളായി കനത്ത ആക്രമണം നടത്തി വരികയാണ്. സെപ്റ്റംബർ 3നു ശേഷം 91 യെമെനികൾ അയൽരാജ്യത്തു നിന്നുള്ള ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. അതിലധികവും സ്ത്രീകളും കുട്ടികളുമാണെന്ന് ഹൂത്തികൾ പറയുന്നു.

സിവിലിയൻ കേന്ദ്രങ്ങളിലും സൗദി നടത്തിയ ആക്രമണത്തിനു മറുപടിയായാണ് റിയാദിൽ മിസൈൽ അടിച്ചതെന്നു അവർ പറയുന്നു. "വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വിവാഹ-സംസ്കാര ചടങ്ങുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ ഇവയൊക്കെ ആക്രമിക്കാൻ പാടില്ല. ആ മര്യാദ എല്ലാവരും മനസിലാക്കണമെന്നു ലോകത്തെ ഓർമിപ്പിക്കുന്നു."    

തീരുമാനം എടുക്കുമെന്നു ട്രംപ്

റിയാദിൽ നടന്ന ആക്രമണത്തോടു എങ്ങിനെ പ്രതികരിക്കണമെന്ന് വൈകാതെ തീരുമാനിക്കുമെന്നു ട്രംപ് വൈറ്റ് ഹൗസിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. സൗദിയോടൊപ്പം ചേർന്നു ഹൂത്തികൾക്കെതിരെ ആക്രമണം നടത്തുന്നത് പരിഗണിക്കും.

സൗദികൾ മികച്ച പോരാളികളാണെന്നു ട്രംപ് പറഞ്ഞു. എന്നാൽ ആക്രമണം ഭീകരമായിപ്പോയി.

കഴിഞ്ഞ വർഷം ട്രംപ് ഹൂത്തികൾക്കെതിരെ ബോംബിംഗ് നടത്തിയിരുന്നു. വൻ വിജയമായിരുന്നുവെന്നു ട്രംപ് അവകാശപ്പെട്ടു. $1 ബില്യൺ വരുന്ന ഹൂത്തി പടക്കോപ്പുകൾ നശിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.

12 dead as Houthis pound Riyadh airport 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക