Image

പാറ്റകളെ പേടിച്ച് ഡൽഹി അടച്ചുകെട്ടി: അടിയന്തരമായി ഇടപെട്ട് സുപ്രീം കോടതി; നാളെ പ്രത്യേക സിറ്റിങ്

Published on 10 October, 2026
പാറ്റകളെ പേടിച്ച് ഡൽഹി അടച്ചുകെട്ടി: അടിയന്തരമായി ഇടപെട്ട് സുപ്രീം കോടതി; നാളെ പ്രത്യേക സിറ്റിങ്

ഡൽഹി: ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒക്ടോബർ 9 ലെ ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അധികൃതർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഞായറാഴ്ച പരിഗണിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

ഇന്ന് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആറായിരത്തോളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാവ് അഭിജിത് ദീപ്കെ, സൗരവ് ദാസ് എന്നിവരുൾപ്പെടെയുള്ളവരെ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, അരവിന്ദ് കെജ്‌രിവാൾ, മമത ബാനർജി, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മണിക്കൂറുകളോളം കസ്റ്റഡിയിൽവച്ച ശേഷമായിരുന്നു നേതാക്കളെ ഡൽഹി പൊലീസ് പിന്നീട് വിട്ടയച്ചത്.

ജനാധിപത്യത്തിന് മേലുള്ള മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തലിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നതെന്ന് പിണറായി വിജയൻ പ്രതികരിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക