Image

പ്രക്ഷോഭം കരുത്താർജിക്കും: പ്രതിഷേധത്തിന്റെ ഭാഗമായതിൽ അഭിമാനമെന്ന് പിണറായി; എട്ട് മണിക്കൂറുകൾക്ക് ശേഷം പിണറായി വിജയനെ വിട്ടയച്ചു

Published on 10 October, 2026
പ്രക്ഷോഭം കരുത്താർജിക്കും:  പ്രതിഷേധത്തിന്റെ ഭാഗമായതിൽ അഭിമാനമെന്ന് പിണറായി; എട്ട് മണിക്കൂറുകൾക്ക് ശേഷം പിണറായി വിജയനെ വിട്ടയച്ചു

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിട്ടയച്ചു. എട്ട് മണിക്കൂറുകളോളം കസ്റ്റഡിയിൽവച്ച ശേഷമാണ് വൈകീട്ടോടെ പിണറായിയെ വിട്ടയച്ചത്. വിചിത്രമായ നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു തരത്തിലും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണ് കാണാനായത്. രാവിലെ പത്തരയ്ക്ക് തങ്ങളെ കസ്റ്റഡിയിലെടുത്തിട്ട്, പൊലീസ് വാഹനത്തിൽ മൂന്നര മണിക്കൂറോളം റോഡിലൂടെ സഞ്ചരിച്ച ശേഷമാണ് സ്റ്റേഷനിൽ എത്തിച്ചത്. ഒരു പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയാണ് ലക്ഷ്യമെങ്കിൽ അതിന് ഇത്ര സമയമെടുക്കണോ? എന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പിണറായി വിജയൻ പറഞ്ഞു.

രാവിലെ പത്തരയ്ക്കാണ് പിണറായിയെ കസ്റ്റഡിയിലെടുത്തത് . തുടർന്ന് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് ഡൽഹി പൊലീസ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഡൽഹി പൊലീസ് നടപടിക്കെതിരെ പുറത്തിറങ്ങിയ പിണറായി രൂക്ഷ വിമ‍ർശനം നടത്തി. പൊലീസിന്‍റേത് വിചിത്രമായ നടപടിയായിരുന്നു എന്നാണ് പിണറായി പറഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് ശാരീരികമായ മർദനമാണ് നേരിട്ടതെങ്കിൽ ഇന്ന് മാനസികമായി തളർത്താനാണ് ശ്രമിച്ചത്. എന്നാൽ അങ്ങനെ തളർന്നു പോകുന്നവരല്ല തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ജനാധിപത്യ നിഷേധത്തിനെതിരെയുള്ള വികാരം രാജ്യത്ത് പൊതുവെ ശക്തിപ്പെട്ടുവരുന്നു എന്നാണ് കാണാൻ സാധിക്കുന്നത്. അതിൽ ഈ തരത്തിൽ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. തുടർന്നുള്ള നാളുകളിൽ പ്രക്ഷോഭം ശക്തമായി, കൂടുതൽ കരുത്തോടെ വളർന്നുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് നടപടികൊണ്ട് പ്രക്ഷോഭം തളർന്നുപോകില്ല. കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും. അടിയന്തരാവസ്ഥക്കാലത്ത് ശാരീരികമായ മർദനമാണ് നേരിട്ടത്. എന്നാൽ ഇന്ന് തങ്ങളെ മാനസികമായി തളർത്താനാണ് ശ്രമിച്ചത്. എന്നാൽ അങ്ങനെ തളർന്നുപോകുന്നവരല്ല ഞങ്ങളാരും.' -പിണറായി വിജയൻ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക