Image

ഭീകരൻ ഫയറിംഗ് സ്‌ക്വാഡ് അർഹിക്കുന്നുവെന്നു ട്രംപ് (പിപിഎം)

Published on 10 October, 2026
ഭീകരൻ ഫയറിംഗ് സ്‌ക്വാഡ് അർഹിക്കുന്നുവെന്നു ട്രംപ് (പിപിഎം)

ടെക്സസിലെ ഫോർട്ട് ഹുഡിൽ 13 സൈനികരെ വെടിവച്ചു കൊന്ന യുഎസ് ആർമി മുൻ മേജർ നിദാൽ ഹസനെ ഫയറിംഗ് സ്‌ക്വാഡ് വെടിവച്ചു കൊല്ലുന്നത് ആ വധശിക്ഷ നടപ്പാക്കാൻ 'ഏറ്റവും മികച്ച രീതി' ആണെന്നു പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച്ച പറഞ്ഞു. "അയാളെ എങ്ങിനെ വധിച്ചാലും വിരോധമില്ല, അയാൾ മരിക്കണം."  

പലസ്തീൻ വംശജനായ ഹസനെ വധിക്കുന്നത് ലൈവായി സംപ്രേക്ഷണം ചെയ്യുമെന്ന് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് പറഞ്ഞിരുന്നു. ഡിസംബർ 3നാണു അത് നടപ്പാക്കുക.

സംപ്രേക്ഷണം കാണുമോ എന്നു ചോദിച്ചപ്പോൾ ട്രംപ് വ്യക്തമായ മറുപടി നൽകിയില്ല. താൻ കാണുകയില്ലെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ പറഞ്ഞിരുന്നു.

യുഎസ് 90 വർഷമായി പരസ്യമായി വധശിക്ഷ നടപ്പാക്കിയിട്ടില്ല. ഐഡഹോ, മിസിസിപ്പി, ഒക്‌ലഹോമ, സൗത്ത് കരളിന, യുട്ടാ എന്നീ സംസ്ഥാനങ്ങളിൽ മാത്രമേ ഫയറിംഗ്‌ സ്‌ക്വാഡ് വധശിക്ഷ നടപ്പാക്കാൻ അനുമതിയുള്ളു.      
Trump defends firing squad for Nidal 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക