Image

ഡൽഹി പ്രതിഷേധം: കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചില്ലെങ്കിൽ വീണ്ടും നിരാഹാരമെന്ന് സോനം വാങ്ചുക്ക്

Published on 10 October, 2026
ഡൽഹി പ്രതിഷേധം: കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചില്ലെങ്കിൽ വീണ്ടും നിരാഹാരമെന്ന് സോനം വാങ്ചുക്ക്

ഡൽഹി: വിദ്യാർത്ഥി നേതാക്കളെയും രാഷ്ട്രീയ പ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി അപലപിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്. രാജ്യത്ത് നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചില്ലെങ്കിൽ വീണ്ടും നിരാഹാര സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) ജന്തർ മന്തിറിൽ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായാണ് അരവിന്ദ് കെജ്‌രിവാൾ, മമത ബാനർജി, പിണറായി വിജയൻ, നേഹ ബോറ, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയും പ്രതിഷേധക്കാരെയും ദേശീയ തലസ്ഥാനത്ത് കസ്റ്റഡിയിലെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക