Image

'ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി മരണ വെപ്രാളം കാണിക്കുന്നു'; കെ സി വേണുഗോപാല്‍

Published on 10 October, 2026
 'ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി മരണ വെപ്രാളം കാണിക്കുന്നു'; കെ സി വേണുഗോപാല്‍

 

ന്യൂഡല്‍ഹി: ഗ്യാനേഷിനെ രക്ഷിക്കാന്‍ ബിജെപി മരണ വെപ്രാളം കാണിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിയുടെ പ്രവൃത്തികള്‍ അവരുടെ നാശത്തിലേക്ക് നയിക്കുമെന്നും തിങ്കളാഴ്ച ഡല്‍ഹി ഇതുവരെ കണ്ടിട്ടില്ലാത്ത സമരം കാണുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്. അതിന്റെ ഭാഗമായാണ് ഡല്‍ഹി ഇതുവരെ കാണാത്ത സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും തിങ്കളാഴ്ച്ച കാണാന്‍ പോകുന്നതെന്നും കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. പൊലീസ് നടപടിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇറങ്ങി പോയെ മതിയാകൂ. അതിനായുള്ള സമരം രാജ്യമെങ്ങും അലയടിക്കും. കെ സി വേണുഗോപാല്‍ പറഞ്ഞു.

കേരളത്തില്‍ എയിംസ് അനുവദിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതാണ്. അന്നത്തെ ആരോഗ്യമന്ത്രി തന്നെയാണ് ഇന്നുമുള്ളത്. 13 വര്‍ഷമായി ഭരിക്കുന്ന ബിജെപിയ്ക്ക് കേരളത്തില്‍ എയിംസ് കൊടുക്കാന്‍ കഴിയില്ലേ എന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഇനിയുള്ള രണ്ട് വര്‍ഷം കൂടിയേ അത് തടയാന്‍ ബിജെപിക്ക് കഴിയൂ. 2029ല്‍ കേരളത്തില്‍ എയിംസ് ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക