Image

'രാജ്യത്തെ യുവത്വത്തെ ഓർത്ത് അഭിമാനിക്കുന്നു , ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’; സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി

Published on 10 October, 2026
'രാജ്യത്തെ യുവത്വത്തെ ഓർത്ത് അഭിമാനിക്കുന്നു , ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’; സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ യുവത്വത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ഈ പോരാട്ടത്തിൽ തങ്ങൾ പൂർണ്ണമായി ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും ആഞ്ഞടിച്ചത്. ഭരണഘടനയെ ആക്രമിച്ചവരെയും ജനങ്ങളുടെ അവകാശങ്ങൾ ഹനിച്ചവരെയും നിയമപരമായി തോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാരെയും സമരനേതാക്കളെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയെ രാഹുൽ രൂക്ഷമായി വിമർശിച്ചു. ഒരു പതിറ്റാണ്ടായി താൻ മോദിക്കെതിരെയും ആർ.എസ്.എസിനെതിരെയും പോരാടുകയാണെന്നും, ഇവരുടെ പ്രധാന സ്വഭാവസവിശേഷത ഭീരുത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിക്കും അമിത് ഷായ്ക്കും മോഹൻ ഭാഗവതിനും ഗ്യാനേഷ് കുമാറിനും അജിത് ഡോവലിനും തങ്ങൾ നേരിടുന്ന തിരിച്ചടികൾ വ്യക്തമായി മനസ്സിലാകുന്നുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

“നിങ്ങൾക്ക് പോലീസിനെയോ ആംബുലൻസിനെയോ ആരെ വേണമെങ്കിലും വിളിച്ചുകൊള്ളൂ. നേതാക്കളെയും ചെറുപ്പക്കാരെയും ഞങ്ങളെയുമെല്ലാം അറസ്റ്റ് ചെയ്യൂ. ഞങ്ങൾ നിങ്ങളെ വളഞ്ഞുകൊണ്ടിരിക്കുകയാണ്, ഒട്ടും പിന്മാറാൻ പോകുന്നില്ല. ഈ വാക്ക് കുറിച്ചുവെച്ചോളൂ, വേണ്ട വിവരങ്ങളെല്ലാം ഞങ്ങൾ ശേഖരിച്ചുകഴിഞ്ഞു” – രാഹുൽ ഗാന്ധി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക