
പ്രസിഡന്റ് ട്രംപ് റഷ്യൻ ഡീസൽ വാങ്ങാൻ ഡീൽ ഉറപ്പിച്ചത് ഇരട്ടത്താപ്പാണെന്നു ആരോപണം ഉയർന്നു. യുക്രൈനെതിരെ യുദ്ധം തുടരാൻ റഷ്യ എണ്ണയിൽ നിന്നുള്ള പണം ഉപയോഗിക്കുന്നു എന്നാരോപിച്ചു അതു വാങ്ങുന്ന രാജ്യങ്ങൾക്കു 100% താരിഫ് ചുമത്താൻ യുഎസ് കോൺഗ്രസ് ട്രംപിന് അനുമതി നൽകി ഏറെ വൈകാതെയാണ് ട്രംപ് പ്രസിഡന്റ് പുട്ടിനുമായി ഈ കച്ചവടം ഉറപ്പിച്ചത്.
റഷ്യൻ എണ്ണ വാങ്ങിയതിനു ശിക്ഷ വാങ്ങിയ രാജ്യങ്ങളിലൊന്ന് ഇന്ത്യ ആയിരുന്നു. ശിക്ഷ നേരിടുന്ന മറ്റൊരു രാജ്യം ചൈനയാണ്.
ഡെമോക്രാറ്റിക് സെനറ്റർമാരായ ജീൻ ഷഹീൻ, ചക് ഷൂമർ, എലിസബത്ത് വാറൻ എന്നിവർ ട്രംപിന്റെ തീരുമാനത്തെ അപലപിച്ചു. "ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കയാണ് പ്രസിഡന്റ് ചെയ്യേണ്ടത്, അല്ലാതെ റഷ്യൻ യുദ്ധയന്ത്രത്തെ ഉഷാറാക്കുകയല്ല."
ഷൂമർ ഈ കച്ചവടത്തെ വിശേഷിപ്പിച്ചത് ചെകുത്താനുമായുള്ള കച്ചവടം എന്നാണ്. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പായപ്പോൾ ട്രംപ് ചെകുത്താനെ കൂട്ടു പിടിച്ചു.
"അപ്പോൾ നമ്മൾ സ്വയം താരിഫ് ചുമത്തുമോ?" എന്നാണ് ട്രംപിന്റെ റഷ്യൻ ഡീലിനെ കുറിച്ചു യുഎസ് മാധ്യമപ്രവർത്തക കാതറൈൻ റാംപെൽ ചോദിച്ചത്. മൂന്നാഴ്‌ച മുൻപ് റഷ്യയെ ശിക്ഷിക്കാനുളള ബില്ലിൽ ഒപ്പിട്ട ട്രംപിന്റെ നിലപാടുകൾക്ക് എന്തു വിലയുണ്ടെന്നു രാഷ്ട്രീയ ലേഖകൻ സാം സ്റ്റീൻ ചോദിച്ചു.
Trump's Russian diesel deal fuels US double-standard row