
റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയെ 'പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി' എന്നു വിളിച്ചു സ്‌പെയ്‌സ് എക്സ് ഉടമ ഇലോൺ മസ്‌ക്, റിലയൻസ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വൻ സംഭവ നൽകി കുത്തകാവകാശം സ്ഥാപിച്ചെടുത്തു എന്ന ആരോപണവും ഉന്നയിച്ചു കൊണ്ട് ആക്രമണം ഊർജിതമാക്കി.
സാറ്റലൈറ്റ് ഇന്റർനെറ്റ് രംഗത്ത് തന്റെ സ്റ്റാർലിങ്ക് പോലുള്ള ശക്തരായ എതിരാളികൾ വരാൻ അംബാനി അനുവദിക്കില്ലെന്നു മസ്‌ക് ചൂണ്ടിക്കാട്ടി.
അംബാനിയാണ് ഇന്ത്യയിൽ യഥാർഥ അധികാരകേന്ദ്രമെന്നു മസ്‌ക് ആരോപിച്ചു. "പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി, അക്കാര്യം മനസിലാക്കാൻ ഞാൻ വൈകി. ദയവായി എന്റെ വിനീതമായ മാപ്പു സ്വീകരിക്കുക.
"ഇന്ത്യയിലെ മഹത്തായ ജനതയെ കുത്തക ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാനാവും താങ്കൾ സ്വാഭാവികമായും കൂടുതൽ ഇഷ്ടപ്പെടുക എന്നറിയാം. എങ്കിലും സ്റ്റാർലിങ്ക് മത്സരിക്കുന്നതിൽ താങ്കൾക്കു വിരോധമുണ്ടോ."
ഇന്ത്യയുടെ പല മേഖലകളിലും ഇന്റർനെറ്റ് ലഭ്യമല്ലെന്നു മസ്‌ക് ചൂണ്ടിക്കാട്ടി. കുട്ടികൾക്കു വിദ്യാഭ്യാസ സൗകര്യം നിഷേധിക്കയാണ്. ചെറുകിട ബിസിനസുകാർക്ക് ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ കഴിയാതെ വരുന്നു. സ്റ്റാർലിങ്കിനു അവരുടെയൊക്കെ ജീവിതങ്ങൾ മാറ്റാൻ കഴിയും."
സ്റ്റാർലിങ്കിനു ഇന്ത്യയിൽ ലൈസൻസ് നൽകിയിട്ടില്ലെന്നു മസ്‌ക് പറയുമ്പോൾ അതല്ല വാസ്തവം എന്നാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുന്നത്.
Musk posts ‘Dear Prime Minister Ambani,’ alleges Reliance funded BJP