Image

വധശിക്ഷ ലൈവായി സംപ്രേക്ഷണം ചെയ്യുന്നത് അധാർമികമെന്നു കോൺഗ്രസ് അംഗം (പിപിഎം)

Published on 10 October, 2026
 വധശിക്ഷ ലൈവായി സംപ്രേക്ഷണം ചെയ്യുന്നത് അധാർമികമെന്നു കോൺഗ്രസ് അംഗം (പിപിഎം)

ടെക്സസിലെ ഫോർട്ട് ഹൂഡിൽ 13 പേരെ കൊലപ്പെടുത്തിയ മുൻ യുഎസ് ആർമി മേജർ നിദാൽ മാലിക്കിന്റെ വധശിക്ഷ ഫയറിംഗ് സ്‌ക്വാഡ് നടപ്പാക്കുന്നത് ലൈവായി സംപ്രേക്ഷണം ചെയ്യുന്നത് അമേരിക്കയുടെ ധാര്മികതയ്ക്കു നിരക്കാത്തതാണെന്നു ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റെപ്. സുഹാസ് സുബ്രമണ്യം അഭിപ്രായപ്പെട്ടു.  

"തികച്ചും അമേരിക്കാ വിരുദ്ധമായ" നടപടിക്കു നീക്കം നടത്തിയ വാർ സെക്രട്ടറി പീറ്റ് ഹേഗ്സേത്തിനെ പുറത്താക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

അപകടകരമായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കുന്നതെന്നു ഡെമോക്രാറ്റിക് നേതാവായ സുബ്രമണ്യം ചൂണ്ടിക്കാട്ടി. "ഇറാനിലും നോർത്ത് കൊറിയയിലും പരസ്യമായി വധശിക്ഷ നടപ്പാക്കുന്നു. അമേരിക്കയ്ക്ക് അങ്ങിനെയൊരു കീഴ്‌വഴക്കമില്ല.  

"നിദാൽ മാലിക് പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടതു തന്നെയാണ്. പക്ഷെ അത് ലൈവായി സംപ്രേക്ഷണം ചെയ്യുന്നത് രാജ്യത്തിൻറെ മൂല്യങ്ങൾക്കു നിരക്കാത്തതാണ്. 
അമേരിക്കയുടെ അന്താരാഷ്ട്ര പ്രതിച്ഛായ ഇത് തകർക്കും.

"ചരിത്രം ഇതിനു മാപ്പു നൽകില്ല."

2009 നവംബർ 5നാണു ഹസൻ കൂട്ടക്കൊല നടത്തിയത്. 13 പേർ മരിച്ചതിനു പുറമേ 30 പേർക്കു പരുക്കേൽക്കുകയും ചെയ്തു. കരുതിക്കൂട്ടി ആസൂത്രണം ചെയ്തു കൂട്ടക്കൊല നടത്തി എന്നു കണ്ടെത്തിയ കോടതി 2013ൽ 32 കുറ്റങ്ങൾ ചുമത്തപ്പെട്ട ഹസനെ വധശിക്ഷയ്‌ക്കു വിധിച്ചു.

Indian-American lawmaker opposes execution broadcast 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക