Image

ലോക കോടതിക്കു ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് നീക്കത്തെ ജി7 സഖ്യ രാജ്യങ്ങൾ എതിർത്തു (പിപിഎം)

Published on 10 October, 2026
ലോക കോടതിക്കു ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് നീക്കത്തെ ജി7 സഖ്യ രാജ്യങ്ങൾ  എതിർത്തു  (പിപിഎം)

അന്താരാഷ്ട്ര കോടതിക്കെതിരെ (ഐ സി സി) ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് നീക്കത്തെ ജി7 സഖ്യത്തിലെ മറ്റു ആറു രാജ്യങ്ങളും എതിർത്തു. കോടതിയുടെ തുടർന്നുള്ള സ്വതന്ത്ര പ്രവർത്തനത്തിനും നിഷ്പക്ഷതയ്ക്കും വിട്ടുവീഴ്ചയില്ലാത്ത പിന്തുണ നൽകുന്നുവെന്ന് അവർ വ്യക്തമാക്കി.

കാനഡ, ഡെൻമാർക്ക്‌, ജർമനി, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ, നെതർലൻഡ്‌സ്‌ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് വെള്ളിയാഴ്ച്ച കൂട്ടായ പ്രസ്താവനയിൽ ഈ നിലപാടെടുത്തത്. "ഐ സി സിക്കു ഉറച്ച പിന്തുണ നൽകുന്ന ഞങ്ങൾക്ക് യുഎസ് നിലപാടിൽ ഖേദമുണ്ട്. ഞങ്ങൾ അതിനോട് ശക്തമായി വിയോജിക്കുന്നു."

ഉപരോധം ഏർപ്പെടുത്തിയാൽ അത് കോടതിയുടെ പ്രവർത്തനത്തെ ഗൗരവമായി ബാധിക്കുമെന്നു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് തടസപ്പെടുക. ഇരകൾക്കു നീതി ലഭിക്കാതെ വരികയും ചെയ്യും.

"ഞങ്ങൾ കോടതിയുടെ പ്രവർത്തനത്തെ തുടർന്നും പിന്തുണയ്ക്കും."

അമേരിക്കൻ പരമാധികാരത്തിനു കോടതി ഭീഷണി ഉയർത്തുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചത്. 125 രാജ്യങ്ങൾ ചുമതലപ്പെടുത്തിയ അധികാരം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്നു കോടതി പ്രതികരിച്ചു. 

Six G7 allies "strongly disagree" with US sanctions on ICC 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക