Image

ടാൻസാനിയ സന്ദർശനത്തിനിടെ കാൽവഴുതി വീണ് പരിക്ക്; എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് ശനിയാഴ്ച ഡൽഹിയിൽ ശസ്ത്രക്രിയ

Published on 09 October, 2026
ടാൻസാനിയ സന്ദർശനത്തിനിടെ കാൽവഴുതി വീണ് പരിക്ക്; എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക്  ശനിയാഴ്ച ഡൽഹിയിൽ ശസ്ത്രക്രിയ

ന്യൂഡൽഹി: വിദേശ സന്ദർശനത്തിനിടെ വീണ് പരുക്കേറ്റ എൻ.കെ. പ്രേമചന്ദ്രൻ എംപിയെ ശസ്ത്രക്രിയയ്ക്കായി ഡൽഹി ഗുരുഗ്രാം മെഡാന്‍റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഫ്രിക്കയിലെ ടാന്‍സാനിയയിൽ വച്ചാണ് അപകടമുണ്ടായത്. ശുചിമുറിയില്‍ കാല്‍വഴുതി വീണ് കൈക്കുഴയ്ക്ക് പരുക്കേൽക്കുകയായിരുന്നു. ശനിയാഴ്ചയാണ് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്.

ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയന്‍ 153-ാമത് അസംബ്ലിയില്‍ പങ്കെടുക്കാനായി ടാന്‍സാനിയയിലെത്തിയപ്പോഴായിരുന്നു അപകടം. ടാന്‍സാനിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശസ്ത്രക്രിയ വേണമെന്ന് പറയുകയായിരുന്നു. ഡോക്ടന്മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന്ണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചെത്തിയത്.

സോഷ്യൽ മീഡിയയിലൂടെ എൻ.കെ. പ്രേമചന്ദ്രൻ തന്നെയാണ് ഇന്നലെ  അപകടവിവരം പങ്കുവച്ചത്. കൈയിൽ പ്ലാസ്റ്ററിട്ട് ആശുപത്രിയിൽ കിടക്കുന്ന ചിത്രവും പങ്കുവച്ചിരുന്നു . "ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രക്കിടെ വഴിയോരത്തുള്ള ബാത്റൂമിൽ നിന്ന് പുറത്തിറങ്ങവേ കാൽ വഴുതി വീണു പരിക്കേറ്റു. ടാന്‍സാനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീഴ്ചയില്‍ ഇടതുകൈകുഴയ്ക്ക് പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ശസ്ത്രക്രിയയ്ക്കായി ഡല്‍ഹിയില്‍ എത്തിച്ചേരും., പ്രേമചന്ദ്രൻ കുറിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക