Image

നിയമാനുസൃതം ജോലി ചെയ്യുന്ന വിദേശിയർക്കു പരിരക്ഷ നൽകണമെന്നു ഇന്തോ-അമേരിക്കൻ ഗ്രൂപ്പ് (പിപിഎം)

Published on 09 October, 2026
നിയമാനുസൃതം ജോലി ചെയ്യുന്ന വിദേശിയർക്കു പരിരക്ഷ നൽകണമെന്നു ഇന്തോ-അമേരിക്കൻ ഗ്രൂപ്പ് (പിപിഎം)

യുഎസിലെ ചില ടെക്‌നോളജി കമ്പനികൾക്കു ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്നതിനു വിലക്ക് ഏർപെടുത്തിയതിന്റെ പ്രത്യാഘാതങ്ങൾ നിയമാനുസൃതം ജോലി ചെയ്യുന്ന വിദേശിയരെ ബാധിക്കാൻ ഇടയാവരുതെന്നു ദ ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഡയസ്പോറ സ്റ്റഡീസ് (എഫ് ഐ ഐ ഡി എസ്) ട്രംപ് ഭരണകൂടത്തോട് അഭ്യർഥിച്ചു.

കുടിയേറ്റ തട്ടിപ്പുകൾ തടയുന്നത് ആവശ്യമെന്നു സമ്മതിക്കുന്ന  എഫ് ഐ ഐ ഡി എസ് പക്ഷേ വിശാലമായ നിയന്ത്രണങ്ങൾ നിയമം അനുസരിച്ചു ജീവിക്കുന്ന ജീവനക്കാരെയും കുടുംബങ്ങളെയും ബാധിക്കാമെന്നും താക്കീതു നൽകി.

അമേരിക്കക്കാർക്ക് ലഭിക്കേണ്ട ജോലികൾ വിദേശീയർ തട്ടിയെടുക്കുന്നു എന്ന ആരോപണം സസൂക്ഷ്മമായി നിരീക്ഷിച്ചു കാണുന്ന തെളിവുകളെ അടിസ്ഥാനമാക്കി മാത്രമേ ഉന്നയിക്കാവൂ എന്നവർ പറഞ്ഞു.

നിയന്ത്രണങ്ങൾ എങ്ങിനെ നടപ്പാക്കണം എന്നതിനു വ്യക്തമായ മാർഗനിർദേശങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

FIIDS seeks safeguards for H-1B workers

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക