
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശിയർ യുഎസിൽ 'കൂലിക്കെടുത്ത വേലക്കാർ' (indentured labor) ആണെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ പരാമർശത്തെ ഇന്ത്യ ശക്തമായി എതിർത്തു.
ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു: "അത്തരം വിശേഷണങ്ങൾ അനാവശ്യമാണെന്നു ഞങ്ങൾ കരുതുന്നു. യുഎസിലെ ഇന്ത്യൻ പ്രഫഷനലുകൾ ഉന്നത വിദ്യാഭ്യാസം നേടിയവർ ആണെന്നും സമ്പദ് വ്യവസ്ഥയ്ക്കു വിലയേറിയ സംഭാവനകൾ നൽകുന്നവർ ആണെന്നുമുള്ള സത്യം മറന്നാണ് അത്തരം പരാമർശങ്ങൾ.
"യുഎസിന്റെ ചരിത്രം തന്നെ തലമുറകളായി അവിടെ പ്രവർത്തിക്കുന്ന കുടിയേറ്റക്കാർ രൂപം നൽകിയതാണ്. അവരുടെ അധ്വാനവും ഉത്സാഹവും നവ്യമായ സംഭാവനകളും യുഎസിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സഹായിച്ചിട്ടുണ്ട്.
"വേദനാകരമായ ചരിത്രം ഓർമിപ്പിക്കുന്ന കൊളോണിയൽ അർഥങ്ങൾ ഉപയോഗിക്കുന്നത് അഗാധമായി മുറിവേൽപിക്കുന്നതാണ്."
മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികൾ വിദേശ തൊഴിലാളികളെ കൊണ്ടുവരാൻ എച്-1 ബി വിസ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചു PERM പ്രോഗ്രാം മരവിപ്പിച്ച പ്രഖ്യാപനത്തിന്റെ ഭാഗമായാണ് വാൻസ് ഈ പരാമർശം നടത്തിയത്.
India hits back at Vance ‘indentured servants’ remark