
ഇലോൺ മസ്‌കും സത്യാ നാദെല്ലയും ഉൾപ്പെടെ സാങ്കേതിക വ്യവസായത്തിലെ ആറു പ്രമുഖരെ പ്രസിഡന്റ് ട്രംപ് ആദരിച്ചു. വ്യാഴാഴ്ച്ച ഗോൾഡൻ ഏജ് സമ്മിറ്റിൽ രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര-സാങ്കേതിക ബഹുമതികളാണ് ട്രംപ് ഇവർക്കു സമമാനിച്ചത്.
മൈക്രോസോഫ്റ്റ് സി ഇ ഓ നാദെല്ലയ്ക്കും ഡെൽ ടെക്നോളജീസ് സ്ഥാപകൻ മൈക്കൽ ഡെല്ലിനും നാഷനൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ സമ്മാനിച്ചു. മസ്കിനും ഗൂഗിൾ സ്ഥാപകൻ സെർജി ബ്രിന്നിനും എൻവിഡിയ സി ഇ ഓ ജെൻസൺ ഹുവാങിനും ലഭിച്ചത് നാഷണൽ മെഡൽ ഓഫ് സയൻസ് ആണ്.
മൈക്രോസോഫ്റ്റിനെ ആഗോള സാങ്കേതിക ഊർജകേന്ദ്രമാക്കിയതിനു നാദെല്ലയെ ട്രംപ് പ്രശംസിച്ചു. നിർമിത ബുദ്ധി രംഗത്തു കമ്പനിയെ മുന്നിലെത്തിച്ചു. "മൂന്ന് പതിറ്റാണ്ടിൽ അധികമായി സത്യാ നാദെല്ല മൈക്രോസോഫ്റ്റ് പരിണാമത്തിൽ സുപ്രധാന നേതൃത്വം നൽകി."
സൂപ്പർ ഇന്റലിജൻസിൽ മൈക്രോസോഫ്റ്റിനെ ആദ്യ നേതാക്കളിൽ ഒന്നാക്കാനുള്ള ദർശനം നാദെല്ലയ്ക് ഉണ്ടായെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "സത്യാ, താങ്കൾ അർഹിക്കുന്ന നാഷനൽ മെഡൽ ഫോർ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ താങ്കൾക്കു നൽകാൻ ഞങ്ങൾക്ക് അഭിമാനമുണ്ട്."
ബഹിരാകാശ ഗവേഷണത്തിലും ഇലക്ട്രിക്ക് വാഹനങ്ങളിലും സാറ്റലൈറ്റ് രംഗത്തും മസ്കിന്റെ നേട്ടങ്ങളെ ട്രംപ് പ്രകീർത്തിച്ചു. "ഇലോൺ ആധുനിക കാലത്തെ തോമസ് എഡിസനാണ്. ദേശീയ നിധി."
ബ്രിൻ ഗൂഗിളിൽ തിരിച്ചെത്തിയത് സൂപ്പർ ഇന്റലിജൻസ് രംഗത്ത് കുതിപ്പുണ്ടാക്കാനാണെന്ന് ട്രംപ് പറഞ്ഞു.
Trump honours Nadella, Musk, five other tech giants