Image

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് ടാൻസാനിയ യാത്രയ്ക്കിടെ വീണ് പരിക്ക്; ശസ്ത്രക്രിയ നിർദേശിച്ച് ഡോക്ടർമാർ

Published on 08 October, 2026
എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് ടാൻസാനിയ യാത്രയ്ക്കിടെ വീണ് പരിക്ക്; ശസ്ത്രക്രിയ നിർദേശിച്ച് ഡോക്ടർമാർ

താൻസാനിയ യാത്രയ്ക്കിടെ വീണ് പരിക്കേറ്റ കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ. 153-ാമത് അന്തർപാർലമെന്ററി യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള ഇന്ത്യൻ പാർലമെന്ററി പ്രതിനിധിസംഘം താൻസാനിയയിലെത്തിയത്. ഒക്ടോബർ 5 മുതൽ 9 വരെ അരൂഷയിലാണ് സമ്മേളനം നടക്കുന്നത്.

യാത്രയ്ക്കിടെയാണ് പ്രേമചന്ദ്രന് വീണ് പരിക്കേറ്റത്. പരിക്ക് പരിശോധിച്ച ഡോക്ടർമാർ ശസ്ത്രക്രിയ വേണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ചികിത്സയ്ക്കായി അദ്ദേഹത്തെ ഡൽഹിയിലേക്ക് എത്തിക്കാനുള്ള നടപടികളാണ് നടക്കുന്നത്. നിലവിലെ ആരോഗ്യസ്ഥിതിയും തുടർചികിത്സ സംബന്ധിച്ച വിവരങ്ങളും ഡോക്ടർമാരുടെ വിലയിരുത്തലിന് അനുസരിച്ചായിരിക്കും.

ഇന്ത്യൻ പാർലമെന്ററി പ്രതിനിധിസംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശാണ് നയിക്കുന്നത്. എൻ.കെ. പ്രേമചന്ദ്രന് പുറമെ അനുരാഗ് സിങ് ഠാക്കൂർ, അപരാജിത സാരംഗി, സസ്മിത് പാത്ര, സഞ്ജയ് ജയ്‌സ്വാൾ, കമൽജീത് സെഹ്‌റാവത്ത്, ലത വാങ്കഡെ, ബിജുലി കലിത മേധി എന്നിവരാണ് സംഘത്തിലുള്ള മറ്റ് അംഗങ്ങൾ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക