Image

കാണാതായ മൂന്നംഗ കുടുംബം എറണാകുളത്ത്, അമ്മയെ ഫോണിൽ വിളിച്ചു

Published on 08 October, 2026
കാണാതായ മൂന്നംഗ കുടുംബം എറണാകുളത്ത്, അമ്മയെ ഫോണിൽ വിളിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും കുട്ടിയും എറണാകുളത്തുണ്ടെന്ന് വിവരം. പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍, ഭാര്യ ആതിര, മൂന്നു വയസുള്ള മകള്‍ ധ്വനി എന്നിവരെയാണ് കാണാതായത്. മാധ്യമ വാർത്തകൾക്ക് പിന്നാലെ ആതിര ഫോണിൽ വിളിച്ചതായി അമ്മ വ്യക്തമാക്കി. എറണാകുളത്തുണ്ടെന്ന വിവരം ആതിര തന്നെയാണ് അമ്മയെ അറിയിച്ചത്.

ആതിരയുടെ അമ്മ തന്നെയാണ് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് കാട്ടി കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. ഈ മാസം ആറാം തിയതി മുതൽ ഇവരെ കുറിച്ച് വിവരമൊന്നും ഇല്ല എന്നാണ് പരാതിയിൽ പറഞ്ഞത്. അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് കുടുംബം തന്നെ നേരിട്ട് ബന്ധപ്പെട്ടത്.

കുടുംബത്തിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക