Image

പാമ്പുപിടുത്തക്കാരനായ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു

Published on 08 October, 2026
 പാമ്പുപിടുത്തക്കാരനായ യുവാവ്  പാമ്പുകടിയേറ്റ് മരിച്ചു

പാമ്പുകടിയേറ്റ് പാമ്പുപിടുത്തക്കാരൻ മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ഈഞ്ചക്കൽ സ്വദേശിയായ സന്ദീപാണ് മരിച്ചത്. വീട്ടിൽ വച്ചാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പാമ്പ് കടിച്ചത്. സന്ദീപ് മറ്റൊരിടത്ത് വച്ച് പിടികൂടിയ പാമ്പുമായി വീട്ടിൽ എത്തിയിരുന്നു. പിന്നാലെയാണ് യുവാവിന് പാമ്പുകടിയേറ്റത്.

പരിക്കേറ്റ സന്ദീപിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.‌ എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.  ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക