
കാഠ്മണ്ഡു: നേപ്പാളില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കും. ഇതിനായി നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ ശിപാര്‍ശ ചെയ്തു. ദുരന്തത്തില്‍ കാണാതായ 5,285 പേരുടെ മരണം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇവരുടെ പട്ടികയില്‍ ഏഴ് മലയാളികളും ഉള്‍പ്പെടുന്നുണ്ട്.
കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കുന്നതിനുള്ള നിയമപരമായ തടസ്സങ്ങൾ നീക്കുന്നതിനും നിലവിലുള്ള നിയമങ്ങൾ ഭേദഗതി വരുത്തുന്നതിനുമായി ഒരു ഓർഡിനൻസ് പ്രഖ്യാപിക്കാൻ നേപ്പാൾ മന്ത്രിസഭ ശിപാർശ ചെയ്തു.