Image

20 മില്യൺ മുതിർന്നവർക്ക്‌ 100 ഡോളറിലധികം വീതം നൽകുമെന്നു ട്രംപ് (പിപിഎം)

Published on 08 October, 2026
20 മില്യൺ മുതിർന്നവർക്ക്‌ 100 ഡോളറിലധികം വീതം നൽകുമെന്നു ട്രംപ് (പിപിഎം)

മെഡിക്കെയർ ഉപയോക്താക്കളായ 20 മില്യൺ മുതിർന്ന അമേരിക്കക്കാർക്ക് 100 ഡോളറിലധികം വീതം നൽകുമെന്നു ബുധനാഴ്ച്ച പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ടെക്സസിലെ സാൻ അന്റോണിയോയിൽ റിപ്പബ്ലിക്കൻ റാലിയിൽ സംസാരിച്ച ട്രംപ് ഈ പണം അടുത്ത ദിവസം തന്നെ ടെക്സസിൽ 1.4 മില്യൺ മുതിർന്നവർക്കു ലഭിക്കുമെന്നു ഉറപ്പും നൽകി.

മെഡിക്കെയർ മെച്ചപ്പെടുത്താൻ നീക്കി വച്ച ബില്യൺ കണക്കിനു ഡോളർ ചെലവഴിക്കാതെ കിടക്കുന്നതായി തന്റെ ഭരണകൂടം കണ്ടെത്തിയെന്നു ട്രംപ് പറഞ്ഞു. അത് ബൈഡൻ ഭരണകൂടം മറച്ചു വച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
നവംബർ 3 ഇടക്കാല തെരഞ്ഞടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ജയിച്ചാൽ മുതിർന്ന അമേരിക്കക്കാർക്ക് $5,000 വീതം നൽകുമെന്നു ട്രംപ് ആവർത്തിച്ചു.

ഈ വാഗ്ദാനങ്ങളെല്ലാം വോട്ടർമാരെ സ്വാധീനിക്കാൻ ഉള്ളതല്ലേ എന്ന് വൈറ്റ് ഹൗസിൽ വച്ച് ഒരു പത്രലേഖകൻ ചോദിച്ചു. ട്രംപ് പറഞ്ഞു: "വമ്പിച്ച പുരോഗതി ഉള്ളതു കൊണ്ടാണ് നമ്മൾ ഇതു ചെയ്യുന്നത്."


Trump announces cash payments for US seniors

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക