Image

മസ്കിന്റെ വാദം തെറ്റെന്നു ഇന്ത്യ, സാറ്റലൈറ്റ് രംഗത്തു യാതൊരു വിവേചനവുമില്ല (പിപിഎം)

Published on 08 October, 2026
മസ്കിന്റെ വാദം തെറ്റെന്നു ഇന്ത്യ, സാറ്റലൈറ്റ് രംഗത്തു യാതൊരു വിവേചനവുമില്ല (പിപിഎം)

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ രംഗത്തു ഇന്ത്യ നീതിപൂർവവും വിവേചനം ഇല്ലാതെയുമാണ് പ്രവർത്തിക്കുന്നതെന്നു ഡൽഹിയിൽ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം വ്യക്തമാക്കി. ഈ രംഗം നിയന്ത്രിക്കുന്നത് ചില 'കുത്തക പ്രഭുക്കന്മാർ' ആണെന്ന സ്‌പെയ്‌സ് എക്സ് ഉടമ ഇലോൺ മസ്കിന്റെ അഭിപ്രായത്തോടു പ്രതികരിക്കയായിരുന്നു ഇന്ത്യ.  

മസ്കിന്റെ അഭിപ്രായങ്ങൾ അടിസ്ഥാനരഹിതവും തെറ്റായ കാഴ്ചപ്പാടിന്റെ സൃഷ്ടിയുമാണെന്നു മന്ത്രാലയം പറഞ്ഞു. കുത്തക പ്രഭുക്കന്മാർ സ്റ്റാർലിങ്കിനു തടസം സൃഷ്ടിക്കുന്നു എന്ന അദ്ദേഹത്തിന്റെ വാദത്തിൽ അടിസ്ഥാനമില്ല.

യാതൊരു വിവേചനവും കൂടാതെയാണ് മൂന്നു സാറ്റലൈറ്റ് സർവീസുകൾക്ക് ലൈസൻസ് നൽകിയത്.

India refutes Musk, says regulatory framework ‘fair and non-discriminatory’

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക