Image

കാനഡയുടെ ആൻ കാഴ്സൺ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടി (പിപിഎം)

Published on 08 October, 2026
കാനഡയുടെ ആൻ കാഴ്സൺ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടി (പിപിഎം)

കനേഡിയൻ കവയിത്രിയും ഉപന്യാസ കർത്താവുമായ ആൻ കാഴ്സണ് സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം. 'ക്‌ളാസിക്കൽ പാരമ്പര്യം നിലനിർത്തി അയത്നലളിതമായ  ഭാഷയിൽ ധീരമായും പുതുമയോടെയും ഉത്കൃഷ്ട രചനകൾ കാഴ്ച്ച വച്ച് പുത്തൻ സമകാലീന സാഹിത്യരൂപങ്ങൾ' ആവിഷ്കരിച്ചതിനാണ് അവാർഡെന്നു സ്വീഡിഷ് അക്കാദമി പറഞ്ഞു.

കാനഡയിലേക്ക് മൂന്നാമത്തെ സാഹിത്യ നൊബേൽ എത്തിച്ച കാഴ്സൺ (75) ഗ്രീക്ക് സാഹിത്യ തർജമകൾക്കു നൽകിയ ആധുനിക ശൈലി ഏറെ ശ്രദ്ധ നേടിയിരുന്നു.  'Autobiography of Red: A Novel in Verse' (1998) ഗ്രീക്ക് കവിതയുടെ ശകലത്തിൽ നിന്നു കൗമരക്കാരിയുടെ വിനാശകരമായ പ്രണയത്തിന്റെ കഥ നെയ്തെടുത്തു. 2013ലെ 'Red Doc' ഒരു റോഡ് യാത്രയുടെ കഥയാണ് പറയുന്നത്.

2013ൽ 'ന്യൂ യോർക്ക് ടൈംസ്' മാഗസിനു വേണ്ടി എഴുതിയ സാം ആൻഡേഴ്സൺ പറഞ്ഞത് കാഴ്സന്റെ രചനകൾ 'കവിത ഇഷ്ടപ്പെടാത്തവരെയും പ്രലോഭിപ്പിക്കും' എന്നാണ്.

വില്യം ബട്ലർ യേറ്റ്സ് മുതൽ സാമുവൽ ബെക്കെറ്റ് വരെ നേടിയിട്ടുള്ള സമ്മാനം കൊണ്ടുവരുന്നത് 12 മില്യൺ സ്വീഡിഷ് ക്രോണറാണ്: ഏതാണ്ട് $1.2 മില്യൺ.

കാഴ്സന്റെ മറ്റു പ്രധാന കൃതികളിൽ 'Wrong Norma' കവിതാ സമാഹാരമാണ്. 2024ൽ ദേശീയ അവാർഡിനു നോമിനേറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ ഈ സമ്മാനം നേടുന്ന അഞ്ചാമത്തെ വനിതയാണ് കാഴ്സൺ.

ഈസ്കില്ലസ്, യുറിപ്പിഡസ്, ഹോമർ, സാഫോ ഇവരൊക്കെ കാഴ്സന്റെ പരിഭാഷകളിൽ ഉൾപ്പെട്ടു. ചരിത്രവും നരവംശ ശാസ്ത്രവും അവർക്കു പ്രിയ വിഷയങ്ങൾ ആയിരുന്നു.  

കനേഡിയൻ എഴുത്തുകാരിൽ  സോൾ ബെല്ലോ 1976ലും  ആലീസ് മൺറോ 2013ലും നൊബേൽ നേടിയിരുന്നു. 

Canada's Ann Carson wins Nobel for Literature 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക