Image

ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

Published on 08 October, 2026
ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ഇത്തവണ കമ്പനിയുടെ പ്രധാന റീട്ടെയില്‍ ബിസിനസ് വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ ടീമുകളെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്. ഇന്ത്യ, യുഎസ്, യുകെ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ആഗോളതലത്തില്‍ 1,000-ല്‍ താഴെ വരുന്ന 'വൈറ്റ് കോളര്‍' (ഓഫീസ്/മാനേജ്മെന്റ്) ജീവനക്കാരെയാണ് ഇത് ബാധിച്ചതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നടപടി ആമസോണും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ച് തസ്തികകളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രധാന ഇ-കൊമേഴ്സ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റോഴ്സ് ബിസിനസ് വിഭാഗത്തിലാണ് പ്രധാനമായും ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഷോപ്പിംഗ് മേള നടക്കുന്ന സമയത്താണ് ഈ പിരിച്ചുവിടല്‍ നടപടി ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക