
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പൊലീസുകാർക്ക് പനി പടർന്നു പിടിക്കുന്നു. അഞ്ചു പൊലീസുകാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ക്ലിഫ് ഹൗസിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഈ വർഷം സെപ്റ്റംബർവരെ സംസ്ഥാനത്ത് 11,281 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 42 പേർ മരിച്ചു. 2025ൽ ആകെ 10,886 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അന്ന് 56 മരണവും റിപ്പോർട്ട് ചെയ്തിരുന്നു.