
ഇറാനെതിരെ വീണ്ടും യുദ്ധം ആരംഭിക്കാൻ പ്രസിഡന്റ് ട്രംപ് തീരുമാനം എടുത്തിട്ടില്ലെങ്കിലും അതിനു തയാറായിരിക്കാൻ യുഎസ് സൈന്യത്തിനു പെന്റഗൺ നിർദേശം നൽകി. ഇസ്രയേലി തിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ 27നും യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 3നും മുൻപ് ഇറാനെതിരെ വമ്പിച്ച ഒരാക്രമണം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് 'ആക്‌സിയോസ്' റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് സൈനിക ചുമതലയുളള സെന്റ്‌കോമിനോട് ഒരുക്കങ്ങൾ നടത്താൻ പെന്റഗൺ ഏതാനും ദിവസം മുൻപ് നിർദേശം നൽകി. ഇറാന്റെ ഊർജ-അണുശക്തി കേന്ദ്രങ്ങൾ, അടിസ്‌ഥാന സൗകര്യങ്ങൾ എന്നിവ അടിച്ചു തകർക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രസിഡന്റ് ട്രംപ് ക്യാമ്പ് ഡേവിഡിൽ വെള്ളിയാഴ്ച്ച നാഷനൽ സെക്യൂരിറ്റി ടീമുമായി ചർച്ച നടത്തിയിരുന്നു. അദ്ദേഹം തീരുമാനമൊന്നും എടുത്തിട്ടില്ല എന്നാണു കണ്ടത്. 'ദീർഘകാല വിദേശ നയത്തെ കുറിച്ചായിരുന്നു ചർച്ചയെന്നു പിന്നീട് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു.
ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നു 'ആക്‌സിയോസ്' പറയുന്നു. ഏറ്റവും ഒടുവിൽ ഖത്തർ വഴി യുഎസ് നൽകിയ നിർദേശങ്ങളോടു യുഎസ് പ്രതികരിച്ചിട്ടില്ല.
യുദ്ധം വീണ്ടും ഉണ്ടായാൽ ഇസ്രയേലി സേനയുടെ പങ്കാളിത്തവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇറാൻ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും ഇസ്രയേലി ഉദ്യോഗസ്ഥർ പറയുന്നു. അതുണ്ടായാൽ ഇസ്രയേലി തിരഞ്ഞെടുപ്പിനെ ബാധിക്കും. നൂറു കണക്കിനു മിസൈലുകൾ ഇസ്രയേലിൽ അടിക്കാൻ ഇറാൻ തയാറെടുക്കുന്നു എന്നാണ് കരുതപ്പെടുന്നത്.
US forces get combat-ready in Mideast