Image

ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പോരാട്ടമെന്ന് രാഹുൽ ഗാന്ധി: മുഖ്യമന്ത്രി വി.ഡി സതീശനും സമരമുഖത്ത്

Published on 07 October, 2026
ഗ്യാനേഷ് കുമാർ രാജിവെക്കും വരെ പോരാട്ടമെന്ന് രാഹുൽ ഗാന്ധി: മുഖ്യമന്ത്രി വി.ഡി സതീശനും  സമരമുഖത്ത്

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഡൽഹിയിൽ നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും സംഘർഷത്തിൽ കലാശിച്ചതോടെ, പോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിനിടയിലും 'ഞങ്ങൾ പിന്മാറില്ല' എന്ന് രാഹുൽ ആവർത്തിച്ചു വ്യക്തമാക്കി.

"ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ ഈ സമരം അവസാനിപ്പിക്കാൻ ഞങ്ങൾ തയ്യാറല്ല. ഈ രാജ്യത്തെ ഏറ്റവും പവിത്രമായ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഞങ്ങളെ തടഞ്ഞുനിർത്താൻ കഴിയില്ല," ബുധനാഴ്ച രാത്രി രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേരള മുഖ്യമന്ത്രി വി.ഡി സതീശനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അടക്കമുള്ള നേതാക്കൾ സമരമുഖത്തുണ്ട്. രാഹുൽ ഗാന്ധിയെ കൊണ്ടുപോയ പൊലീസ് സ്റ്റേഷനിലേക്ക് മുഖ്യമന്ത്രി അടക്കമുള്ളവർ എത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ നേരിൽ കണ്ടതായും അദ്ദേഹത്തെ വിട്ടയച്ചതായും വി.ഡി സതീശൻ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ടു ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക