
ന്യൂഡൽഹി: ഡൽഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകർന്നുവീണ് അപകടം. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്.
രക്ഷാപ്രവർത്തനത്തെത്തുടർന്ന് സീമാപുരി ഗോൾ ചക്കർ, ഡിഎൽഎഫ് ഭോപുര എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ് ഡൽഹി പൊലീസ് അറിയിച്ചു. സത്യ നികേതനിലെ ഹോസ്റ്റൽ ദുരന്തത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത് വെറും ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. സ്പെറ്റംബർ ആറിനാണ് ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അപകടമുണ്ടായത്.