Image

ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

Published on 07 October, 2026
ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പടപ്പേങ്ങാട്ട് സ്വദേശി പ്രവീണ മോഹൻ (31) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം താമസിച്ചിരുന്ന പ്രവീണ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സ്വയം തീകൊളുത്തിയത്.

 സംഭവത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക