Image

എച്-1 ബി മിനിമം വേതനം $140,000 ആക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ സെനറ്റിൽ (പിപിഎം)

Published on 07 October, 2026
എച്-1 ബി മിനിമം വേതനം $140,000 ആക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ സെനറ്റിൽ (പിപിഎം)

എച്-1 ബി വിസയിൽ ജീവനക്കാർക്കു നൽകുന്ന കുറഞ്ഞ വേതനം $60,000ൽ നിന്ന് $140,000 ആക്കണമെന്ന് ആവശ്യപ്പെടുന്ന  Protecting American Workers Through H-1B Modernization Act എന്ന ബിൽ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ ഹസ്റ്റഡ് (ഒഹായോ) സെനറ്റിൽ അവതരിപ്പിച്ചു.

കുറഞ്ഞ വേതനത്തിൽ വിദേശത്തു നിന്നു ജീവനക്കാരെ കൊണ്ടുവരുമ്പോൾ അമേരിക്കക്കാർക്കു അവസരം നഷ്ടപ്പെടുകയാണെന്നു അദ്ദേഹം പറഞ്ഞു.  

1998നു ശേഷം ഈ പുതുക്കൽ ഉണ്ടായിട്ടില്ലെന്നു ഹസ്റ്റഡ് പറഞ്ഞു. അതൊരു പഴുത് ആവുന്നു. പുതിയ ബില്ലിൽ അവസരങ്ങൾ അമേരിക്കക്കാർക്കു കൂടുതലായി ലഭിക്കാൻ വ്യവസ്ഥ ചെയ്യുന്നു.

US senator seeks $140,000 H-1B wage threshold

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക