
ജോർജിയ അറ്റ്ലാന്റ നഗര മേഖലയിൽ എച്-1 ബി വിസ തട്ടിപ്പു നടക്കുന്നതായി ആരോപിച്ചു അതേക്കുറിച്ചു അന്വേഷണം നടത്തണമെന്നു റിപ്പബ്ലിക്കൻ റെപ്. റിച്ച് മക്നോർമിക് ആവശ്യപ്പെട്ടു. തട്ടിപ്പിലൂടെ കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ കിട്ടാനും വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യാനും ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനയച്ച കത്തിൽ പറഞ്ഞു.
സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, ലേബർ സെക്രട്ടറി കീത് സോൺഡർലിംഗ്, ഡി എച് എസ് സെക്രട്ടറി മാർക്വേയ്‌ൻ മുള്ളിൻ എന്നിവർക്കും അദ്ദേഹം എഴുതിയിട്ടുണ്ട്.
നോർത്ത് മെട്രോ അറ്റ്ലാന്റയിൽ ഫെഡറൽ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മക്നോർമിക് ജയിച്ച ജോർജിയ ഡിസ്‌ട്രിക്‌ട് 7ൽ ഉൾപ്പെട്ട മേഖലയിൽ നിരവധി സാങ്കേതിക, ആരോഗ്യ രക്ഷാ, എൻജിനിയറിങ് സ്ഥാപനങ്ങളുണ്ട്.
"ഈ തട്ടിപ്പ് അമേരിക്കൻ ജീവനക്കാർക്കു ദോഷം ചെയ്യുന്നു," അദ്ദേഹം എഴുതി. "കുടിയേറ്റ നിയമങ്ങളിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടമാവുന്നു. നിയമാനുസൃതം യുഎസിൽ എത്തുന്ന കുടിയേറ്റക്കാരെ അവഹേളിക്കുന്നു."
US lawmaker seeks probe into H-1B visa fraud