Image

വാഗ്ദാനം പോരാ: ഇറാൻ ഇന്ധനം സമ്പുഷ്ടമാക്കുന്നത് നിർത്തി വച്ചേ തീരൂ എന്നു വാൻസ്‌ (പിപിഎം)

Published on 07 October, 2026
വാഗ്ദാനം പോരാ: ഇറാൻ ഇന്ധനം സമ്പുഷ്ടമാക്കുന്നത് നിർത്തി വച്ചേ തീരൂ എന്നു വാൻസ്‌ (പിപിഎം)

ഏഴു മാസമായ മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിക്കണമെങ്കിൽ ഇറാൻ ഇന്ധനം സമ്പുഷ്ടമാക്കുന്നത് നിർത്തി വച്ചേ തീരൂ എന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌. "വാക്കുകൾ പോരാ. അണ്വായുധം ഉണ്ടാക്കാൻ ഉദ്ദേശമില്ലെങ്കിൽ എന്തിനാണ് അവർ ഇന്ധനം 60% സമ്പുഷ്ടമാക്കുന്നത്?"

ചർച്ചയ്ക്കു യുഎസ് തയാറാണെന്നു വാൻസ്‌ വ്യക്തമാക്കി. എന്നാൽ ഇറാനിൽ നിന്നു വ്യക്തമായ നടപടികൾ ഉണ്ടാവണമെന്നു ചർച്ചകളിൽ നിർണായക പങ്കു വഹിച്ച വാൻസ്‌ പറഞ്ഞു. "അതല്ലാതെ വാഗ്ദാനങ്ങൾ നൽകി കാര്യം സാധിക്കാമെന്നു ഇറാൻ കരുതേണ്ട."  

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എന്നിവരുമായാണ് ചർച്ചകൾ നടത്തിയിട്ടുള്ളത്. എന്നാൽ അവർക്ക് എത്രമാത്രം അധികാരമുണ്ടെന്നു വ്യക്തമല്ല. "എങ്ങിനെയാണ് ആ രാജ്യത്തു തീരുമാനങ്ങൾ എടുക്കുന്നതെന്ന് വ്യക്തമായിട്ടില്ല."

എന്നാൽ യുഎസിന്റെ നിരന്തരം മാറുന്ന, പരസ്പര വിരുദ്ധമായ നിലപാടുകളാണ് പ്രശ്നമെന്നു ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗെയ് പറഞ്ഞു.

യുഎസിന് ആയുധക്ഷാമം ഉണ്ടെന്ന റിപ്പോർട്ടുകൾ വാൻസ്‌ തള്ളി.  

Vance says Iran must cut nuclear enrichment to end war

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക