Image

വ‍്യോമസേനയ്ക്ക് പുതിയ മേധാവി; എയർ‌ മാർഷൽ അശുതോഷ് ദീക്ഷിത്

Published on 06 October, 2026
 വ‍്യോമസേനയ്ക്ക് പുതിയ മേധാവി; എയർ‌ മാർഷൽ അശുതോഷ് ദീക്ഷിത്

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി. എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി (ചീഫ് ഓഫ് ദി എയർ സ്റ്റാഫ്) നിയമിച്ചു. നിലവിലെ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്ന ഒഴിവിലാണ് അശുതോഷിന്റെ നിയമനം.

ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി, ഒക്ടോബർ 31-ന് അശുതോഷ് ചുമതലയേൽക്കും. നിലവിൽ വ്യോമസേന ഉപമേധാവിയാണ്. 3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്തുള്ള പൈലറ്റാണ് അശുതോഷ്. ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക് തുടങ്ങിയ സുപ്രധാന സൈനിക നീക്കങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

1986 ഡിസംബറിലാണ് അശുതോഷ് വ്യോമസേനയുടെ ഭാ​ഗമാകുന്നത്. മിറാഷ്-2000, മിഗ് വേരിയന്റുകൾ, ജാഗ്വാർ, കിരൺ, ഐഎൽ-78, ഹോക്ക്, തേജസ്സ് എന്നിവയുൾപ്പെടെ നിരവധി വിമാനങ്ങൾ അദ്ദേഹം പറത്തിയിട്ടുണ്ട്. ഓപ്പറേഷണൽ, ഇൻസ്ട്രക്ഷണൽ, സീനിയർ കമാൻഡ് തസ്തികകൾ എന്നിങ്ങനെ നിരവധി നിർണായക ചുമതലകൾ അശുതോഷ് വഹിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക