Image

കരിങ്കടലിൽ തുർക്കി കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി

Published on 06 October, 2026
കരിങ്കടലിൽ തുർക്കി കപ്പലിന് നേരെ ഡ്രോൺ ആക്രമണം;  രണ്ട് പേർ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ കപ്പലിന്റെ ക്യാപ്റ്റനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. തുർക്കിയുടെ ഉടമസ്ഥതയിലുള്ള ‘റോയാദ് മമ്മദോവ്’ എന്ന ചരക്കുകപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ തുടർന്ന് കപ്പൽ റൊമാനിയൻ തീരത്ത് മുങ്ങി.

കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരടക്കം 11 ജീവനക്കാരെ റൊമാനിയൻ നാവികസേന രക്ഷപ്പെടുത്തി. യുക്രെയ്ൻ തുറമുഖത്ത് നിന്ന് ഇറ്റലിയിലേക്ക് ചോളം കൊണ്ടുപോകുന്നതിനിടെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി അപലപിച്ചു. റഷ്യ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കരിങ്കടലിലെ സാഹചര്യം ശാന്തമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കൃത്യമായ നടപടികൾ നിർദേശിച്ചിട്ടുണ്ടെന്ന് സെലൻസ്‌കി പറഞ്ഞു. മറ്റ് രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്കും കരിങ്കടലിലെ കപ്പലുകൾക്കും നേരെ യുക്രെയ്ൻ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് യുക്രെയ്‌നിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നതെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ചരക്കുകപ്പലുകൾ ആക്രമിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക