Image

ഹോർമുസ് കടലിടുക്കിൽ ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം; 11 ഇന്ത്യൻ നാവികർക്ക് പരിക്ക്

Published on 06 October, 2026
ഹോർമുസ് കടലിടുക്കിൽ ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം; 11 ഇന്ത്യൻ നാവികർക്ക് പരിക്ക്

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തോട് ചേർന്ന് ഇന്ധന ടാങ്കറിന് നേരെ മിസൈൽ ആക്രമണം. പനാമ പതാക വഹിച്ച ‘എംടി ഓൺ പീസ്’ എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു; ഇതിൽ 11 പേരും ഇന്ത്യൻ പൗരന്മാരാണ്.

ഒമാൻ നാവികസേനയുടെ സഹായത്തോടെ പരിക്കേറ്റവരെ അൽ കസബയിലെ ആശുപത്രിയിലേക്ക് മാറ്റി മികച്ച ചികിത്സ ഉറപ്പാക്കിയതായി മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിലെ ആകെ 19 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരായിരുന്നു. സമുദ്രപാതകളിലെ ഇത്തരം ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. നാവികരെ രക്ഷപ്പെടുത്താൻ സഹായിച്ച ഒമാൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക