Image

125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു

Published on 06 October, 2026
125 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലത്തിൽ കണ്ണാടിപ്പാലം വരുന്നു

ഷൊർണൂർ: ഭാരതപ്പുഴയുടെ മാറിലൂടെ തിരുവിതാംകൂറിനെയും മലബാറിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന 125 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പഴയ കൊച്ചിൻ പാലത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ ഇനി അത്യാധുനിക സാഹസിക വിനോദസഞ്ചാര കേന്ദ്രമായി മാറും. പാലത്തിന്റെ അവശേഷിക്കുന്ന രണ്ട് തൂണുകളും മൂന്ന് സ്പാനുകളും ബലപ്പെടുത്തി സംരക്ഷിച്ചുകൊണ്ട് അവിടെ അഡ്വഞ്ചർ ടൂറിസം പദ്ധതിയുടെ ഭാഗമായി ആകർഷകമായ കണ്ണാടിപ്പാലം നിർമ്മിക്കാൻ ഷൊർണൂർ നഗരസഭ തീരുമാനിച്ചു.

ബലക്ഷയത്തെത്തുടർന്ന് അപകടാവസ്ഥയിലായ പാലത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ചരിത്ര സ്മാരകം സംരക്ഷിക്കാൻ നഗരസഭയുടെ സുപ്രധാന ഇടപെടൽ ഉണ്ടായത്. പദ്ധതി നിർദ്ദേശത്തിന് നഗരസഭ കൗൺസിൽ ഔദ്യോഗികമായി അംഗീകാരം നൽകിയതായി ചെയർപേഴ്സൺ നിർമ്മല അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക