
കാഠ്മണ്ഡു; നേപ്പാളില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍. ആഗസ്റ്റ് 26നുണ്ടായ പ്രളയത്തില്‍ 1,455 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 13,795 പേരെ രക്ഷപ്പെടുത്തി. 5,285 പേരെ കണ്ടെത്താനായിട്ടില്ല.
രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ അധ്യക്ഷതയില്‍ സിംഗാ ദര്‍ബാര്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന എന്‍ ഡി ആര്‍ ആര്‍ എം എ നാഷണല്‍ കൗണ്‍സില്‍.യോഗത്തിലാണ് തീരുമാനം. 40 ദിവസമായി തുടര്‍ന്നുപോന്ന തിരച്ചിലിനാണ് അന്ത്യം കുറിക്കുന്നത്.