Image

'കുട്ടികളുണ്ടാകാത്തത് ഭാര്യയുടെ കുഴപ്പമല്ല, ഭർത്താവിനോടുള്ള ക്രൂരതയുമല്ല, വിഷമം രണ്ടുപേരെയും ബാധിക്കുമെങ്കിലും ചികിത്സാ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് ഭാര്യയാണ്'

Published on 05 October, 2026
 'കുട്ടികളുണ്ടാകാത്തത് ഭാര്യയുടെ കുഴപ്പമല്ല, ഭർത്താവിനോടുള്ള ക്രൂരതയുമല്ല, വിഷമം രണ്ടുപേരെയും ബാധിക്കുമെങ്കിലും ചികിത്സാ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് ഭാര്യയാണ്'

ചെന്നൈ: ദമ്പതിമാർക്കു കുട്ടികളില്ലാത്തത് ഭാര്യയുടെ കുഴപ്പമായോ ഭർത്താവിനോടുള്ള ക്രൂരതയായോ കണക്കാക്കാനാകില്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രധാനം. കുട്ടികളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ വിവാഹമോചന ഹർജി തള്ളിയ കുടുംബക്കോടതി വിധി, ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് എം.ഡി. സുമതി എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.

'സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്‍റെ ലക്ഷ്യം. കുട്ടികളുണ്ടാകാത്തത് പങ്കാളികളിൽ ആരുടെയും കുറ്റമല്ല. ആ വിഷമം രണ്ടുപേരെയും ബാധിക്കുമെങ്കിലും, വന്ധ്യതാ ചികിത്സയുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ മുഴുവൻ അനുഭവിക്കുന്നത് ഭാര്യയാണ്. ഇത്രയും ശാരീരിക ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ട് ഭാര്യ ചികിത്സയ്ക്ക് തയാറാകുന്നത് തന്നെ ബന്ധം നിലനിർത്താനുള്ള ആഗ്രഹം കൊണ്ടാണ്'—കോടതി നിരീക്ഷിച്ചു.

ഭാര്യ ക്രൂരമായി പെരുമാറുന്നുവെന്നും കുടുംബബന്ധം തകർന്നുവെന്നും ആരോപിച്ച്, 2007ൽ വിവാഹിതനായ ഭർത്താവാണ് കോടതിയെ സമീപിച്ചത്. എന്നാൽ, ഭാര്യ ഈ ആരോപണങ്ങൾ നിഷേധിക്കുകയും, താൻ തുടരുന്ന വന്ധ്യതാ ചികിത്സയുടെ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇത് പരിഗണിച്ചാണ് കുടുംബകോടതി ഹർജി തള്ളിയത്. ഈ വിധിക്കെതിരേ ഭർത്താവ് നൽകിയ അപ്പീലാണ് ഹൈക്കോടതിയും ഇപ്പോൾ തള്ളിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക