
വഴിത്തർക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ താലൂക്ക് റവന്യു റിക്കവറി ഡെപ്യൂട്ടി തഹസിൽദാർക്ക് തെരുവുനായയുടെ കടിയേറ്റു. പരവൂർ സ്വദേശി വി. ജ്യോതിഷ് കുമാറിനാണ് നായയുടെ കടിയേറ്റത്. തിരുവനന്തപുരം വർക്കലയിലാണ് സംഭവം.
ഇടവ കാട്ടുവിളയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു സംഭവം. പരാതി അന്വേഷിച്ച ശേഷം മെയിൻ റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് മടങ്ങുന്നതിനായി നടന്നുപോകുന്നതിനിടെയാണ് തഹസിൽദാറെ നായ കടിച്ചത്.
വഴിയരികിലുണ്ടായിരുന്ന നായകളിൽ ഒന്ന് ജ്യോതിഷ് കുമാറിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. വലതുകാലിലാണ് കടിയേറ്റത്. തുടർന്ന് അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു