Image

എറണാകുളം മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണ ക്രമക്കേട്; വിജിലൻസ് പരിശോധന തുടങ്ങി

Published on 05 October, 2026
എറണാകുളം മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണ ക്രമക്കേട്; വിജിലൻസ് പരിശോധന തുടങ്ങി

എറണാകുളം: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണ ക്രമക്കേടിൽ വിജിലൻസ് സംഘം പരിശോധന തുടങ്ങി. വിജിലൻസിൻ്റെ പ്രാഥമിക പരിശോധനയാണ് ഇന്ന് നടക്കുന്നത്. വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോസ്ഥരും അഗ്ന്നി ശമന സേനാ ഉദ്യോഗസ്ഥരും വിജിലൻസ് സംഘത്തോടൊപ്പം പരിശോധനയിൽ പങ്കാളികളാവുന്നുണ്ട്.

ഇന്നത്തെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷം വിശദമായ പരിശോധനകൾ തുടർ ദിവസങ്ങളിലും നടക്കും. പതിനാറ് കോടിയോളം രൂപ മുതൽ മുടക്കി നിർമിച്ച ഫ്ലാറ്റിൻ്റെ നിർമാണ ക്രമക്കേടിൽ കുറ്റക്കാരെ കണ്ടെത്താൻ വേണ്ടിയാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഫ്ലാറ്റ് സമുച്ചയത്തിലെ ഗുരുതരമായ നിർമാണ ക്രമക്കേടുകളെക്കുറിച്ചും അഴിമതിയെക്കുറിച്ചും വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രാഥമിക പരിശോധന തുടങ്ങിയത്. 

വിജിലിൻ സ് അന്വേഷണത്തിൽ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. തുടർന്നായിരിക്കും കേസ് രജിസ്റ്റർ ചെയ്തുളള അന്വേഷണത്തിലേക്ക് വിജിലൻസ് കടക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക