Image

ബ്രിട്ടിഷ് എയർവെയ്‌സ് വിമാനം ഷിക്കാഗോയിലേക്കു പറക്കുമ്പോൾ 28,000 അടി താഴ്ന്നു (പിപിഎം)

Published on 05 October, 2026
ബ്രിട്ടിഷ് എയർവെയ്‌സ് വിമാനം ഷിക്കാഗോയിലേക്കു പറക്കുമ്പോൾ  28,000  അടി താഴ്ന്നു (പിപിഎം)

ലണ്ടനിൽ നിന്നു ഷിക്കാഗോയിലേക്കു തിങ്കളാഴ്ച്ച പറന്നുയർന്ന ബ്രിട്ടിഷ് എയർവെയ്‌സ് വിമാനം അയർലണ്ടിന്റെ മുകളിൽ വച്ച് 9,000 അടിയിലേക്ക് താഴ്ന്നതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നു ബ്രിട്ടീഷ് മാധ്യമങ്ങൾ അറിയിച്ചു.

37,000 അടി ഉയരത്തിൽ പറക്കുമ്പോൾ വിമാനം 28,000 അടി താഴ്ന്നുവെന്ന് ഫ്ലൈറ്റ്റഡാർ24 പറഞ്ഞു. തുടർന്ന് അറ്റ്ലാന്റിക്കിനു കുറുകെയുള്ള പറക്കൽ റദ്ദാക്കി വിമാനം ലണ്ടനിലേക്കു മടങ്ങുകയാണ്.

ഫ്ലൈറ്റ് ബിഎ 295 ലണ്ടൻ ഹീത്രുവിൽ നിന്നു പറന്നുയർന്നു അയർലൻഡിനു മുകളിൽ എത്തിയപ്പോൾ വിമാനത്തിൽ നിന്നു അടിയന്തരാവസ്ഥ സൂചിപ്പിക്കുന്ന 7700 സിഗ്നൽ ലഭിച്ചെന്നു റിപ്പോർട്ടുകൾ പറയുന്നു. ബോയിങ് 777-200 ഇ ആർ ഹീത്രുവിൽ നിന്ന് പ്രാദേശിക സമയം രാവിലെ 11.50നാണു പുറപ്പെട്ടത്. ഷിക്കാഗോയിലേക്കു പറക്കൽ സമയം 8 മണിക്കൂർ 40 മിനിറ്റാണ്.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

British Airways flight in emergency 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക