Image

കർണാടകയിലെ സർക്കാർ സ്‌കൂളുകളിൽ ആറാം ക്ലാസ് മുതല്‍ എഐ പഠനം; പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍

Published on 05 October, 2026
കർണാടകയിലെ സർക്കാർ സ്‌കൂളുകളിൽ ആറാം ക്ലാസ് മുതല്‍ എഐ പഠനം; പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍


ബെംഗളൂരു: ഡിജിറ്റൽ യുഗത്തിലെ ആഗോള തൊഴിൽ സാധ്യതകൾക്ക് അനുസൃതമായി വിദ്യാർഥികളെ സജ്ജരാക്കാൻ വിപ്ലവകരമായ പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി കർണാടക സർക്കാർ. സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് , കോഡിങ് വിദ്യാഭ്യാസം എന്നിവ ആരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു.

സർക്കാരിൻ്റെ നൂറുദിന പരിപാടികൾ, നിയമനങ്ങൾ, മുൻഗണനാ പദ്ധതികൾ എന്നിവയുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗത്തിലാണ് അദ്ദേഹം ഈ നിർദേശങ്ങൾ നൽകിയത്. "സർക്കാർ സ്‌കൂളുകളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്ക് ഇതിനകം തന്നെ എഐ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇത് ആറാം ക്ലാസ് വിദ്യാർഥികളിലേക്കും വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു" ശിവകുമാർ പറഞ്ഞു.

സ്‌കൂളുകളിൽ എഐ പരിശീലനം നൽകുന്നതിൽ ഗൂഗിൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി തെലങ്കാനയിൽ കമ്പനി നടപ്പിലാക്കിയ പദ്ധതികൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സംസ്ഥാനത്ത് ഒരു എഐ സർവകലാശാല സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താനും ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഔട്ട്‌സോഴ്‌സിങ് അടിസ്ഥാനത്തിൽ 956 അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക