Image

ഡൽഹി പൊലീസിനെതിരായ ലൈംഗികാതിക്രമ പരാതി: നടപടി ആവശ്യപ്പെട്ട് പ്രതിഷേധം, പരാതിക്കാരി കസ്റ്റഡിയിൽ

Published on 05 October, 2026
ഡൽഹി പൊലീസിനെതിരായ  ലൈംഗികാതിക്രമ പരാതി: നടപടി ആവശ്യപ്പെട്ട് പ്രതിഷേധം, പരാതിക്കാരി  കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമമുണ്ടായെന്ന ആരോപണത്തിൽ നടപടിയും എഫ്.ഐ.ആറും ആവശ്യപ്പെട്ട് പ്രതിഷേധം. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്രീലാൻസ് മാധ്യമപ്രവർത്തകർ, യൂട്യൂബർമാർ, ആരോപണങ്ങളിൽ ഇരയായ ഒരു വനിത എന്നിവരുൾപ്പെടെയുള്ള പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി കാന്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. 

പരാതിയുടെ സ്ഥിതി അറിയുന്നതിനായി പൊലീസ് സ്റ്റേഷനിൽ പ്രവേശിച്ച് ഉദ്യോഗസ്ഥരെ കാണുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പരാതിക്കാരിയായ വനിത മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയെക്കുറിച്ച് ചോദിച്ചപ്പോൾ ന്യൂഡൽഹി ജില്ലയിൽ ഭാരതീയ ന്യായ സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക