
2026ലെ മെഡിസിൻ/ഫിസിയോളജി നൊബേൽ സമ്മാനം മൂന്നു ശാസ്ത്രജ്ഞർ പങ്കിട്ടു. തലച്ചോറിന്റെ പഠനം മെച്ചപ്പെടുത്തുന്ന ഒപ്‌റ്റോജിനിക് കണ്ടെത്തലുകൾക്കാണ് സമ്മാനമെന്നു സ്റ്റോക്ക്ഹോമിൽ നൊബേൽ അസംബ്‌ളി പറഞ്ഞു.
കാൾ ഡിസരോത്ത്, പീറ്റർ ഹെഗേമാൻ, ജോർജ് നാഗൽ എന്നിവരാണ് ജേതാക്കൾ.
തലച്ചോറ് എങ്ങിനെയാണ് ഓർമകൾ രൂപപ്പെടുത്തുന്നത്, എങ്ങിനെയാണ് പെരുമാറ്റത്തെ സാധീനിക്കുന്നത് എന്നിവയൊക്കെ കണ്ടെത്താൻ ശാസ്ത്രജന്മാർ ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു.
ഡിസരോത്ത് യുഎസ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ബയോ എൻജിനിയറിങ്, സൈക്യാട്രി, ബിഹേവിയറൽ സയൻസസ് എന്നിവയിൽ പ്രഫസറാണ്. ജർമൻ ബയോ ഫിസിസിസ്റ്റായ ഹെഗേമാൻ ബെർലിനിൽ ഹംബർട്ട് യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്നു. ജർമനിയിൽ യൂണിവേഴ്സിറ്റി ഓഫ് വൂസ്ബർഗിൽ ന്യുറോ സയന്റിസ്റ്റാണ് നാഗൽ.
Optogenetics scientists win medicine Nobel