
കരീബിയൻ കടലിൽ ലഹരി മരുന്നു കടത്തിയ നാലുപേരെ യുഎസ് സൈന്യം ഞായറാഴ്ച്ച വധിച്ചതായി സതേൺ കമാൻഡ് അറിയിച്ചു. വ്യക്തമായ വിവരം ലഭിച്ചതു കൊണ്ടാണ് ആക്രമണം നടത്തിയതെന്നു അവർ പറഞ്ഞു.
കൊല്ലപ്പെട്ടവർ ലഹരി ഭീകരർ ആയിരുന്നുവെന്നും അവർ അറിയിച്ചു.
ഈസ്റ്റേൺ പാസിഫിക്കിലും കരീബിയനിലും നിരവധി തവണ ലഹരി കടത്തുകാർ എന്നാരോപിക്കപ്പെടുന്നവരെ യുഎസ് സേന അടുത്ത കാലത്തു വധിച്ചിരുന്നു. 2025 സെപ്റ്റംബറിനു ശേഷം 235 പേരെ വധിച്ചെന്നാണ് കണക്ക്.
US kills 4 'narco terrorists' in Caribbean