
കോട്ടയം: ആനപ്രേമികളുടെ കണ്ണീരിലാഴ്‌ത്തി ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ വിടവാങ്ങി. കേരളത്തിലെ പൂരപ്പറമ്പുകളിലെ സൗമ്യ സാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തൻ ആണ് വിടവാങ്ങിയത്. ഇന്ന് വൈകിട്ടോടെ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് ഈ പ്രിയ കൊമ്പൻ ചരിഞ്ഞതെന്ന വാർത്ത ഏറെ വേദനയോടെയാണ് ആനപ്രേമികൾ കേട്ടത്. തൃശൂർ പൂരം ഉൾപ്പെടെയുള്ള പ്രമുഖ ഉത്സവങ്ങളിൽ തൻ്റെ തലപ്പൊക്കവും ശാന്തസ്വഭാവവും കൊണ്ട് ജനമനസ്സുകളിൽ ഇടംനേടിയ ഗജവീരനായിരുന്നു ബ്രഹ്മദത്തൻ.
ഏകദേശം 45 വയസ് പ്രായമുള്ള ഈ കൊമ്പനെ ഈരാറ്റുപേട്ടയിലെ വീട്ടുപരിസരത്തായിരുന്നു തളച്ചിരുന്നത്. 2021-ൽ തൻ്റെ പ്രിയ പാപ്പാൻ ഓമനച്ചേട്ടൻ്റെ വിയോഗസമയത്ത് പ്രണാമമർപ്പിക്കാൻ എത്തിയ ബ്രഹ്മദത്തൻ്റെ ദൃശ്യങ്ങൾ ആരുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു. വൈകിട്ട് ആറുമണിയോടെ കോട്ടയം പാലാ അമ്പാറയിലെ പല്ലാട്ട് വീട്ടിൽ വച്ചാണ് ആനയ്ക്ക് ഇടിമിന്നലേറ്റത്. ഇന്ന് പെയ്ത കനത്ത മഴയ്ക്കും കാറ്റിനുമൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ ആനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ പരിചരണങ്ങൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉത്സവപ്പറമ്പുകളിലും എഴുന്നള്ളിപ്പുകളിലും ഗാംഭീര്യമാർന്ന നിലപാടുകൊണ്ടും തലപ്പൊക്കുകൊണ്ടും ശ്രദ്ധേയനായിരുന്ന ബ്രഹ്മദത്തൻ്റെ വിയോഗം ആനപ്രേമികളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. വനം വകുപ്പ് അധികൃതരും വെറ്ററിനറി ഡോക്ടർമാരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു. ഇടിമിന്നലേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോർട്ടം നടപടികൾ ഉൾപ്പെടെയുള്ള ഔദ്യോഗിക കാര്യങ്ങൾ വനംവകുപ്പിൻ്റെ മേൽനോട്ടത്തിൽ അടിയന്തരമായി പൂർത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
"തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രമുഖ പൂരങ്ങളുടെ മുൻനിരയിൽ ബ്രഹ്മദത്തൻ ഉണ്ടാകുമായിരുന്നു. എത്ര വലിയ ജനക്കൂട്ടത്തിന് നടുവിലും യാതൊരു പരിഭ്രമവുമില്ലാതെ, തികഞ്ഞ ശാന്തതയോടെ തലപ്പൊക്കം കാട്ടി നിൽക്കുന്ന ബ്രഹ്മദത്തൻ്റെ രൂപം പൂരപ്രേമികളുടെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല