Image

പ്രവാസി ഭാരതീയ ദിവസ് 2027 കൊൽക്കത്തയിൽ (പിപിഎം)

Published on 04 October, 2026
പ്രവാസി ഭാരതീയ ദിവസ് 2027 കൊൽക്കത്തയിൽ (പിപിഎം)

പ്രവാസി ഭാരതീയ ദിവസിന്റെ 19ആം എഡിഷൻ 2027 ജനുവരി 7 മുതൽ 9 വരെ കൊൽക്കത്തയിൽ നടത്തുമെന്നു ഡൽഹിയിൽ ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും.

കൺവെൻഷന് യുവജന വിഭാഗവും ഉണ്ടാവുമെന്നു സംഘാടകർ പറഞ്ഞു.

ജനുവരി 9നു സൗത്ത് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ മഹാത്മാ ഗാന്ധിക്ക് സമ്മേളനം ആദരം അർപ്പിക്കും.

2003ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ആണ് പ്രവാസി ഭാരതീയ ദിവസ് തുടങ്ങി വച്ചത്.

പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ രാഷ്‌ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. സമാപന ചടങ്ങിൽ അവരാണ് അധ്യക്ഷത വഹിക്കുക.

Pravasi Bharatiya Diwas 2027 to be held in Kolkata

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക