Image

ജപ്പാൻ ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; മെഡൽ വേട്ടയിൽ നാലാം സ്ഥാനം നിലനിർത്തി ഇന്ത്യ

Published on 04 October, 2026
ജപ്പാൻ ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; മെഡൽ വേട്ടയിൽ നാലാം സ്ഥാനം നിലനിർത്തി ഇന്ത്യ

നാഗോയ: രണ്ട് ആഴ്ച നീണ്ടുനിന്ന കായിക മാമാങ്കത്തിന് കൊടിയിറങ്ങി. 2026 ഏഷ്യൻ ഗെയിംസിന്റെ സമാപന ചടങ്ങ് ജപ്പാനിലെ നാഗോയ സിറ്റി മിസൂഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ സമാപിച്ചു. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങൾ സമ്മാനിച്ച ടൂർണമെന്റിനൊടുവിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി ഗെയിംസ് ഔദ്യോഗികമായി സമാപിച്ചതായി പ്രഖ്യാപിച്ചു. അടുത്ത ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന ഖത്തറിലെ ദോഹയ്ക്ക് ഒ സി എ പതാക ഔദ്യോഗികമായി കൈമാറി. 

169 സ്വർണവും 89 വെള്ളിയും 83 വെങ്കലവും അടക്കം 341 മെഡലുകൾ നേടിയ ചൈന ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി. 83 സ്വർണവും 95 വെള്ളിയും 91 വെങ്കലവും അടക്കം 269 മെഡലുകൾ നേടിയ ആതിഥേയരായ ജപ്പാൻ രണ്ടാം സ്ഥാനവും 39 സ്വർണവും 43 വെള്ളിയും 68 വെങ്കലവും ഉൾപ്പെടെ 150 മെഡലുകൾ നേടിയ കൊറിയ മൂന്നാമതുമെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക