Image

മുഖ്യമന്ത്രിയുടെ തീരുമാനങ്ങളില്‍ അതൃപ്തി: ഹൈക്കമാന്‍ഡിനെ കാണാന്‍ അടൂര്‍ പ്രകാശ് ഡല്‍ഹിയിലേക്ക്

Published on 04 October, 2026
മുഖ്യമന്ത്രിയുടെ തീരുമാനങ്ങളില്‍ അതൃപ്തി: ഹൈക്കമാന്‍ഡിനെ കാണാന്‍ അടൂര്‍ പ്രകാശ് ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: തീരുമാനങ്ങളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന പരാതി പരസ്യമാക്കിയതിന് പിന്നാലെ, വിഷയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിലെത്തിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്ന അദ്ദേഹം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കും. വിഷയം അടിയന്തരമായി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

സംസ്ഥാന കോണ്‍ഗ്രസിലെയും മുന്നണിയിലെയും പ്രധാന തീരുമാനങ്ങളില്‍ നിന്ന് തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തുന്നു എന്നാണ് അടൂര്‍ പ്രകാശിന്റെ പ്രധാന പരാതി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുഖ്യമന്ത്രി വിഡി സതീശനും ഡല്‍ഹിയിലുണ്ടാകും. അതിനാല്‍ ദേശീയ നേതൃത്വത്തിന് സംസ്ഥാന നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ വഴിയൊരുങ്ങും.

'സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് പറയാനുള്ളതെല്ലാം തിങ്കളാഴ്ച കേന്ദ്ര നേതൃത്വത്തെ അറിയിക്കും. തുടര്‍ന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. എന്നെ ഈ സ്ഥാനത്തുനിന്ന് മാറ്റാനാണ് തീരുമാനമെങ്കില്‍ പോലും അത് അംഗീകരിക്കും' -അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും അദ്ദേഹം എഐസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന വിഭാഗത്തില്‍ നിന്ന് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. അതേസമയം, മുതിര്‍ന്ന ചില നേതാക്കളുടെ പിന്തുണയോടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന സംശയത്തിലാണ് വിഡി സതീശന്‍ അനുകൂലികള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക