
ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനത്തിൽ ദീപം തെളിക്കാൻ ഫ്‌ളൈദുബായ് 'ഹീറോ' ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു. യു എ ഇയിൽ ചികിത്സയിലുള്ള മച്ചാറിനെ ഞായറാഴ്ച്ച ഫോണിൽ വിളിച്ച നെതന്യാഹു പറഞ്ഞു: "ക്യാപ്റ്റൻ, താങ്കളെയും എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഞങ്ങളുടെ അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ ആഘോഷദീപം തെളിക്കാൻ ഞാൻ ക്ഷണിക്കുന്നു. താങ്കൾ ഇന്ത്യയുടേയും ഇസ്രയേലിന്റെയും ധീര ജനതയ്ക്കു യഥാർഥ ഹീറോയാണ്. ലോകത്തിനും."
ഇസ്രയേലി പൗരന്മാർക്കു മാത്രം മാറ്റിവച്ചിട്ടുള്ള ബഹുമതിയാണ് ഇതെന്നു ഒക്ടോബർ 27നു തിരഞ്ഞെടുപ്പ് നേരിടുന്ന നെതന്യാഹു പറഞ്ഞു. "ഞങ്ങൾ സ്വാതന്ത്ര്യ ദിനത്തിൽ നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. ഇപ്പോൾ എല്ലാ ഇസ്രയേലി പൗരന്മാരും താങ്കളെ ആശ്ലേഷിക്കുമെന്നു ഞാൻ കരുതുന്നു. താങ്കൾ ഇസ്രയേലിന്റെ യഥാർഥ ഹീറോയാണ്, ഇന്ത്യയുടേയും."
അടുത്ത മെയ് 14നാണു ഇസ്രയേലി സ്വാതന്ത്ര്യ ദിനം. അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറച്ച പ്രതീക്ഷയാണ് നെതന്യാഹുവിന്.
Netanyahu invites Captain Smit, Modi for I Day event